ക്രിസ്മസിനോട് അനുബന്ധിച്ച് നാളെ പ്രധാനമന്ത്രി ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിക്കും

ക്രൈസ്തവ വിശ്വാസികളെ കൂടെ കൂട്ടാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ബിജെപി നേതാക്കള്‍.ഡല്‍ഹി ഗോള്‍ഡഖാന സേക്രട്ട് ഹാര്‍ട്ട് ദേവാലയം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ക്രിസ്മസ് ദിനത്തില്‍ ദേവാലയങ്ങളില്‍ എത്തും.നാളെ വൈകിട്ട് ആറു മണിക്കാണ് നരേന്ദ്രമോദി ഡല്‍ഹി ഗോള്‍ഡഖാന സേക്രട്ട് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കുക. സിബിസിഐയുടെ ക്ഷണം അനുസരിച്ചാണ് ഇത്. മത നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബിജെപി നേതാക്കള്‍ വിവിധ ദേവാലയങ്ങളില്‍ എത്തുന്നത്.കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ കണ്ട് പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം എം ടി രമേശ് അറിയിച്ചു. കതീഡ്രലില്‍ എത്തിയായിരുന്നു ബിഷപ്പിനെ കണ്ടത്.ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഉള്‍പ്പെടെ ക്രൈസ്തവ മേഖലകളില്‍ കൂടുതല്‍ വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞുവെന്ന് ആത്മവിശ്വാസവും ഈ സന്ദര്‍ശനത്തിന് പിന്നിലുണ്ട്.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...