ഭരണഘടന ശിൽപി ബി ആർ അംബ്ദേകറിനെ കുറിച്ച് കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തിൽ, ഭരണപക്ഷവും പ്രതിപക്ഷവും കൊന്പുകോർക്കുകയാണ്. ഇതിനിടെ, ബി.ജെ.പിയേയും കോൺഗ്രസിനേയും രൂക്ഷമായി വിമർശിച്ച് അംബേദ്കറൈറ്റ് ചിന്തകരും പ്രസ്ഥാനങ്ങളും രംഗത്തെത്തി. സവർണ ജാതികളിൽ നിന്നുള്ളവർ നിയന്ത്രിക്കുന്ന ബിജെപിയി, കോൺഗ്രസ് പാർട്ടികളിൽ നിന്ന് അംബ്ദേകറിന്റെ ആശയങ്ങൾ പിന്തുടരുന്നവർ വിട്ടുനിൽക്കണം എന്നാണ് അംബേദ്കറൈറ്റ് ചിന്തകരുടെ ആഹ്വാനം.പാർലമെന്റിലെ ഭരണഘടനാ ചർച്ചയിൽ അംബേദ്കർ ആശയത്തിന്റെ അനുയായികളായി സ്വയം ഉയർത്തിക്കാട്ടാനാണ് ബി.ജെ.പിയും കോണൺഗ്രസും ശ്രമിച്ചത്. എന്നാൽ, ഇവർ അംബേദ്കർ ചിന്തയുടെ പ്രധാന ഘടകമായ ജാതിരാഹിത്യവും സാഹോദര്യവും അവഗണിച്ചെന്നും അംബേദ്കറൈറ്റുകൾ ചൂണ്ടിക്കാട്ടുന്നു.അംബേദ്കറുടെ പേരിൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ വൈകാരികമായി ചൂഷണം ചെയ്യാൻ മുഖ്യധാരാ പാർട്ടികൾ ശ്രമിക്കുകയാണെന്ന് പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ (ഡെമോക്രാറ്റിക്) സെക്രട്ടറിയും അംബേദ്കറൈറ്റുമായ ബി ഡി ബോർക്കർ ആരോപിച്ചു.