ഡൊണാള്‍ഡ് ട്രംപിന്റെ എഐ ഉപദേശകനായി ഇന്ത്യന്‍-അമേരിക്കന്‍ ശ്രീറാം കൃഷ്ണന്‍

ട്രംപായാലും ബൈഡനായാലും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ക്യാബിനറ്റിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സീനിയര്‍ വൈറ്റ് ഹൗസ് പോളിസി അഡൈ്വസറായി ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണന്‍ നിയമിതനായിരിക്കുന്നത്.അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റും 15 എക്‌സിക്യൂട്ടീവ് ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരും ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ കാബിനറ്റിലേയ്ക്കാണ് ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നത്.അമേരിക്കയുടെ സെക്കന്‍ഡ് ലേഡി, നിയുക്ത വൈസ് പ്രസിഡന്റ് ജെ. ഡി. വാന്‍സിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സാണ്. പരസ്യമായി പ്രഖ്യാപിക്കാത്ത എക്‌സിക്യൂട്ടീവ് നിയമനങ്ങളില്‍ ഇന്ത്യന്‍ വംശജരായ വിവേക് രാമസ്വാമി, കാഷ് പട്ടേല്‍, ഡോക്ടര്‍ ജെയ് ഭട്ടാചാര്യാ, ഹര്‍മിത് ധില്ലന്‍ എന്നിവരും ഉള്‍പ്പെടുമെന്നാണ് വിലയിരുത്തലുകള്‍. ഹര്‍മിത് ധില്ലന്‍ ഡിഫന്റര്‍ ഓഫ് സവില്‍ റൈറ്റ്‌സ് വകുപ്പിലും ,ഡോ. ജെയ് ഭട്ടാചാര്യ ഇന്നോവേറ്റര്‍ ഇന്‍ പബ്ലിക് ഹെല്‍ത്തിലും, കാഷ് പട്ടേല്‍ എഫ്.ബി.ഐ. ഡയറക്ടറായും,വിവേക് രാമസ്വാമി സ്ട്രീമിംഗ് ഗവണ്‍മെന്റ് എഫിഷെന്‍സി വകുപ്പിലും ജനുവരി 20ന് ചുമതലയേല്‍ക്കുമെന്ന് വിവരങ്ങള്‍.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...