‘ദൂരെയുള്ള കടല്‍കണ്ട് മുണ്ട് ഉയര്‍ത്തേണ്ട’; അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ യുഡിഎഫിനുള്ളില്‍ കടുത്ത അതൃപ്തി

മുഖ്യമന്ത്രി തര്‍ക്കത്തില്‍ കടുത്ത അതൃപ്തിയുമായി യുഡിഎഫ് ഘടകകക്ഷികളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും. മുഖ്യമന്ത്രി ആരെന്നതിനേക്കാള്‍ ഭൂരിപക്ഷമാണ് പ്രധാനമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ദൂരെയുള്ള കടല്‍കണ്ട് മുണ്ട് ഉയര്‍ത്തിപ്പിടിക്കേണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണ എംഎല്‍എയും പറഞ്ഞു. ഇതിനിടെ വിഡി സതീശനെതിരെ വിമര്‍ശനവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നു.മന്നംജയന്തി ഉദ്ഘാടനത്തിന് ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചതോടെയാണ് മുഖ്യമന്ത്രി ആരാകുമെന്ന് ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും സജീവമായത്. പിന്നാലെ സതീശനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശനും രംഗത്ത് വന്നതോടെ തര്‍ക്കം രൂക്ഷമായി. കോണ്‍ഗ്രസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രസ്താവനകളുമായി കളം നിറഞ്ഞതോടെയാണ് ഘടകകക്ഷികള്‍ അതൃപ്തി അറിയിച്ചത്. മുഖ്യമന്ത്രി ആരാകണം എന്നതിലും ഉപരി ഭൂരിപക്ഷമാണ് വേണ്ടതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...