കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ വിഎച്ച്പി. സന്ദീപ് വാര്യർ രാഷ്ട്രീയം കളിക്കുന്നതായി വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു. കുട്ടികളെ ഒരേ വേഷത്തിൽ സ്കൂളിൻറെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ബജരംഗദൾ ജില്ലാ നേതാവ് സുശാസനൻ,വേലായുധൻ എന്നിവർ അവിടെയെത്തി. സർക്കാർ സ്കൂളിൽ മതപരമായ ചടങ്ങ് സംഘടിപ്പിക്കാൻ അനുവാദം ഉണ്ടോ എന്ന് ചോദിച്ചു.പ്രധാന അധ്യാപിക തെറ്റ് സമ്മതിച്ചതായും വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. സിപിഐഎം പ്രാദേശിക നേതാക്കളും അധ്യാപക സംഘടനയും ചേർന്ന് നേതാക്കൾക്കെതിരെ പരാതി നൽകി. വിഎച്ച്പി ഒരു മതത്തിനും എതിരല്ല എന്നും വിജിതമ്പി പറഞ്ഞു. കേസ് നിയമപരമായി നേരിടും എന്നും നേതാക്കൾ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് വിഎച്ച്പിയുടെ വിശദീകരണം.അതേസമയം പാലക്കാട് നല്ലേപ്പള്ളി സ്കൂളിൽ ക്രിസ്മസ് കരോൾ തടസപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരുടെ നടപടിയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ രംഗത്തെത്തി. സംഭവത്തിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. കേസ് അട്ടിമറിക്കാൻ യുവമോർച്ച ശ്രമിച്ചു.