കുടിവെള്ള ക്ഷാമം; മന്ത്രിക്ക് കത്ത് നൽകി ടി ജെ വിനോദ് എം.എൽ.എ

വടുതല, പച്ചാളം, എളമക്കര, ചിറ്റൂർ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിൽ അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് കത്ത് നൽകി ടി.ജെ വിനോദ് എം.എൽ.എ. ആലുവയിൽ നിന്നുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈൻ ശൃംഖലയിൽ തുടർച്ചയായി ഉണ്ടാവുന്ന തകരാറുകളാണ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ജലവിതരണം തടസ്സപ്പെടുത്തുന്നത് എന്നാണ് പറയുന്നത്. കഴിഞ്ഞ മാസം 12നു ആലുവയിൽ ഉണ്ടായ മേജർ ബ്രെക്ക് ഡൗൺ, 17നു തമ്മനത്തു ഉണ്ടായ പൈപ്പ് പൊട്ടൽ, 21നു ആലുവയിൽ നിന്നും ചേരാനല്ലൂരിലേക്കുള്ള പമ്പിങ്ങ് ലൈൻ തകരാറിലായി എന്നിങ്ങനെ തുടർച്ചയായി മെയിൻ പമ്പിങ് ലൈൻ മൂന്ന് തവണയാണ് തകാറിലായത്. ഇതിനെ തുടർന്ന് താറുമാറായ ജലവിതരണം കാരണം രൂക്ഷമായ കുടിവെള്ള പ്രശ്‌നമാണ് മേല്പറഞ്ഞ പ്രദേശങ്ങളിലെ ജനങ്ങൾ നിലവിൽ അനുഭവിക്കുന്നത് എന്ന് ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു. ഈ വിഷയം ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് വിഷയം മന്ത്രിയെ ധരിപ്പിക്കുന്നത് എന്നും വിഷയത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തിരമായി ഇടപെട്ടുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക്‌ ഇത് പരിഹരിക്കാനുള്ള നിർദ്ദേശം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട് എന്നും വിഷയം ഫോണിലൂടെ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട് എന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു. 

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....