ക്രൈസ്തവ ആഘോഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ പറഞ്ഞു.കേരളത്തിൽ അടക്കം ലോകത്തെമ്പാടും ക്രിസ്തുമസ് ആഘോഷം തടയുന്നത് ഉൾപ്പെടെ ക്രൈസ്തവർക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാബാവ പറഞ്ഞു.എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് ഓർത്തഡോക്സ് സഭയ്ക്കുള്ളത്.ക്രിസ്മസ് ആഘോഷത്തിനിടെ പാലക്കാട് ഉൾപ്പെടെ ഉണ്ടായിരിക്കുന്ന അനിഷ്ട സംഭവങ്ങളെയും അവധാനപൂർവ്വം കാണുന്നു. സംഭവവുമായി ബന്ധപ്പെട്ട മറ്റ് ആഹ്വാനങ്ങളിലേക്കോ, വിവാദങ്ങളിലേക്കോ പോകുവാൻ സഭ ആഗ്രഹിക്കുന്നില്ല, ഇത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുന്നതായും അദ്ദേഹം കോട്ടയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.വിഷയത്തിൽ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്തയുടെ പ്രതികരണം വ്യക്തിപരമാണെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി