.*സഭാ തർക്കവുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷയാണുള്ളതെന്നും കാതോലിക്ക ബാവ പറഞ്ഞു.*1934 ലെ കോടതിവിധി അംഗീകരിച്ചുകൊണ്ട് സഭയിൽ സമാധാനം ഉണ്ടാകണമെന്നുള്ള ആവശ്യം മലങ്കര ഓർത്തഡോക്സ് സഭയാണ് ആദ്യം ഉന്നയിച്ചത്. തുടർന്നുണ്ടായ കോടതിവിധികളും ഇതുപ്രകാരമായിരുന്നുവെന്നും, വ്യവസ്ഥാപിതമായ ഒരു ഭരണഘടന അംഗീകരിച്ചുകൊണ്ടുള്ള വിധിയാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നതെന്നും കാതോലിക്കാബാവ വ്യക്തമാക്കി.മലങ്കര സഭാ ഭരണഘടനായുടെ നവതി ആഘോഷം ഡിസംബർ 26ന് കോട്ടയം എംഡി സെമിനാരിയിൽ നടക്കുമെന്നും കാതോലിക്ക ബാവ അറിയിച്ചു.