ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയ്ക്ക് സസ്പെൻഷൻ. ജഡ്ജി എം.സുഹൈബിനെയാണ് സസ്പെൻഡ് ചെയ്തത്. ഹൈക്കോടതി രജിസ്ട്രാറുടേതാണ് നടപടി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതായിരുന്നു തീരുമാനം.ചേംബറിൽ വെച്ച് അപമര്യാദയോടെയും ലൈംഗികച്ചൊവയോടെയും പെരുമാറിയെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ആണ് നടപടി. സംഭവം ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമാണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിലയിരുത്തി.