മുനമ്പത്തെ താമസക്കാരില്‍ നിന്നും ഭൂനികുതി വാങ്ങണമെന്ന സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി അറിയിച്ച് മുനമ്പം ജനത. റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാതെ പ്രശ്‌നപരിഹാരം ആകില്ലെന്ന് സമരസമിതി അറിയിച്ചു. സര്‍ക്കാര്‍ മുനമ്പം വിഷയം മനപൂര്‍വ്വം നീട്ടിക്കൊണ്ടുപോകുന്നു എന്ന പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.മുനമ്പം നിവാസികള്‍ക്ക് കരമടക്കാനുള്ള അവകാശം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നാണ്സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ സമരസമിതി നേതാക്കള്‍ തൃപ്തരല്ല. രജിസ്റ്ററില്‍ നിന്ന് വഖഫ് ഭൂമി എന്ന ടൈറ്റില്‍ ഒഴിവാക്കണം. അത് മാറ്റാതെ കരം അടക്കാനുള്ള അനുമതി നല്‍കുന്നതില്‍ അര്‍ത്ഥമ്മില്ലെന്ന് സമരസമിതി പറഞ്ഞു.