എൻ.സി.സി ക്യാമ്പിലെ ഭക്ഷ്യവിഷബാധ: ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി അന്വേഷിക്കും.

തൃക്കാക്കര കെ.എം.എം കോളേജിലെ എൻ.സി.സി ക്യാമ്പില്‍ തിങ്കളാഴ്ചയുണ്ടായ ഭക്ഷ്യവിഷബാധയെക്കുറിച്ച്‌ എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി അന്വേഷിക്കും.അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും എൻ.സി.സി. ഒഫീഷ്യേറ്റിങ് അഡീഷണല്‍ ഡയറക്ടർ ജനറല്‍ നിർദേശിച്ചു. കുട്ടികളില്‍ ഏഴ് പേരൊഴികെ എല്ലാവരെയും ആശുപത്രികളില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു. ക്യാമ്ബ് 26ന് പുനരാരംഭിക്കും. മടങ്ങിപ്പോയവരാേട് വ്യാഴാഴ്ച രാവിലെ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചു. എൻ.സി.സി സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ക്യാമ്ബ് പൂർത്തിയാക്കേണ്ടതുണ്ട്. 30 വരെയാണ് ദശദിന കംബയിൻഡ് വാർഷിക ട്രെയിനിംഗ് ക്യാമ്ബ് നിശ്ചയിച്ചിരുന്നത്.ഒമ്ബതാം ക്ലാസ് മുതല്‍ കോളേജ് തലം വരെയുള്ള 21കേരള ബറ്റാലിയനിലെ 513 കേഡറ്റുകളാണ് ക്യാമ്ബിലുണ്ടായിരുന്നത്. 235 പേർ പെണ്‍കുട്ടികളാണ്. ഉൗണിന് ശേഷം ഛർദിയും വയറുവേദനയും ഉണ്ടായ 80ഓളം കുട്ടികളെ എറണാകുളം മെഡിക്കല്‍ കോളേജ്, സണ്‍റൈസ്, ബി ആൻഡ് ബി ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.

Leave a Reply

spot_img

Related articles

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിക്ക് സിൻ്റിക്കേറ്റ് അംഗമായി നിയമനം

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമനം.എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ...

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ്...

ശബരിമല സന്നിധാനത്ത് പുതിയ ഭസ്മകുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ

ശബരിമല സന്നിധാനത്ത് നിർമ്മിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 8.30 നും 9.30 നും മദ്ധ്യേ തിരുവിതാംകൂർ...

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ.മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റിൽ ആയത്. ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ...