മലയാളത്തിലെ മഹാ സാഹിത്യകാരന്റെ ഭൗതികശരീരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂർ റോഡിലെ നവീകരിച്ച പുതിയ ശ്മശാന കോംപ്ലക്സായ ‘സ്മൃതിപഥ’ത്തിൽ സംസ്കരിക്കും. കോർപ്പറേഷന്റെ കീഴിലുള്ള ശ്മശാനത്തിൽ
പുതുതായി നിർമ്മിച്ച മൂന്ന് ഗ്യാസ് ചേമ്പറുകളിൽ ഒന്നിലാണ് എംടിയുടെ ഭൗതികശരീരം സംസ്കരിക്കുക.പുതിയ കോംപ്ലക്സും നവീകരിച്ച പഴയ കോംപ്ലക്സും ചേർന്നുള്ളതാണ് പുതുതായി നാമകരണം ചെയ്ത സ്മൃതിപഥം. പഴയ ശ്മശാന കോംപ്ലക്സിൽ ഒരു ഇലക്ട്രിക് ശ്മശാനവും വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ശ്മശാനവും പരമ്പരാഗത രീതിയിലുള്ള രണ്ട്
ശ്മശാനങ്ങളും ഉണ്ട്. ഇവനവീകരിച്ചതിന് പുറമെയാണ് വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് ചേമ്പറുകൾ കൂടി പുതുതായി നിർമിച്ചിട്ടുള്ളത്.
