സൊമാറ്റോ ഡെലിവറി ഏജന്റിന്റെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

ക്രിസ്‌മസ് ദിനത്തില്‍ സാന്താ ക്ളോസിന്റെ വേഷത്തിലെത്തിയ സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തിലടക്കം പ്രചരിക്കുന്നുണ്ട്.മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ‘ഹിന്ദു ജാഗ്രണ്‍ മഞ്ച്’ എന്ന സംഘടനയാണ് ഡെലിവറി ഏജന്റിന്റെ സാന്താ ക്ളോസ് വേഷം അഴിപ്പിച്ചത്. ഹിന്ദു ജാഗ്രണ്‍ മഞ്ചിന്റെ ജില്ലാ കണ്‍വീനർ സുമിത് ഹർദ്ദിയ ആണ് ഡെലിവറി ഏജന്റിനെ ചോദ്യം ചെയ്തത്.സാന്താ ക്ലോസിന്റെ വസ്ത്രം അണിഞ്ഞാണോ ഡെലിവറി ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നു സുമിത് ഏജന്റിന്റെ അരികിലെത്തിയത്. ഈ സമയം ബൈക്കില്‍ ഇരിക്കുകയായിരുന്നു സൊമാറ്റോ ജീവനക്കാരൻ. ചോദ്യത്തിന് ഏജന്റ് അതേയെന്ന് തലകുലുക്കി. ദീപാവലി ദിനത്തില്‍ രാമന്റെ വേഷത്തില്‍ പോകുമോ എന്നായിരുന്നു ഹിന്ദു സംഘടനാ നേതാവിന്റെ അടുത്ത ചോദ്യം. ഇല്ല, കമ്ബനിയാണ് സാന്താ ക്ളോസിന്റെ വേഷം നല്‍കിയത് എന്നായിരുന്നു ഏജന്റിന്റെ മറുപടി.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...