നവകേരള ബസ് രൂപമാറ്റത്തോടെ വീണ്ടും നിരത്തിലേക്ക്

നവകേരള ബസ് രൂപമാറ്റത്തോടെ വീണ്ടും നിരത്തിലേക്ക്. പതിനൊന്ന് സീറ്റുകള്‍ അധികമായി ഘടിപ്പിക്കുകയും നിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ആകെ സീറ്റുകളുടെ എണ്ണം 37 ആയി ഉയർന്നു. ബസിലെ എക്സലേറ്റർ,പിൻ ഡോർ എന്നിവ ഒഴിവാക്കിയാണ് സീറ്റുകളുടെ എണ്ണം കൂട്ടിയത്. എന്നാല്‍ ടോയ്‌ലറ്റ് അതേപടി നിലനിറുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം ബസിന്റെ ചാർജും കാര്യമായി കുറച്ചിട്ടുണ്ട്. നേരത്തേ 1280 ആയിരുന്നത് ഇപ്പോള്‍ 930 ആയി കുറച്ചുവെന്നാണ് റിപ്പോർട്ട്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കേരളം മുഴുവൻ സഞ്ചരിക്കാനാണ് ഒരുകോടിയിലേറെ രൂപ മുടക്കി ആഡംബര ബസ് വാങ്ങിയത്. കടുത്ത സാ മ്പത്തിക പ്രതിസന്ധിക്കിടെ ഇത്രയും പണംമുടക്കി ബസ് വാങ്ങിയത് വൻ വിവാദമായിരുന്നു.

Leave a Reply

spot_img

Related articles

കാട്ടാനയാക്രമണം: ആനയുടെ കൊമ്പ് നെഞ്ചിൽ കുത്തിക്കയറി, വാരിയെല്ല് തകർന്നു; അലന്റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

പാലക്കാട് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് മുണ്ടൂർ സ്വദേശി അലൻ കൊല്ലപ്പെട്ടത്. അലന്റെ നെഞ്ചിന് ​ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം...

കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കുന്നംകുളം ചൂണ്ടലിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത ചൂണ്ടലിൽ കെ എസ്‌...

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.നാലുവർഷം മുമ്പാണ്...

ഫാം ഫെഡ് വൈസ് ചെയർമാൻ അനിൽ തോമസ് അന്തരിച്ചു

ഫാം ഫെഡ് വൈസ് ചെയർമാൻ അനിൽ തോമസ് അന്തരിച്ചു.പീരുമേട്ടിലെ സ്വകാര്യ ഹോട്ടലിലായിരുന്നു അന്ത്യം. സുഹൃത്തുകൾക്ക് ഒപ്പം ഞായറാഴ്ച വൈകുന്നേരമാണ് പീരുമേട്ടിലെത്തിയത്. പുലർച്ചെയോടെ മുറിയിൽ കുഴഞ്ഞുവീണ...