പെരിയ കേസില്‍ അപ്പീല്‍ നല്‍കാനുള്ള CPIM തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നത്: വി ഡി സതീശൻ

പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം. നീതി കിട്ടാന്‍ കുടുംബത്തിനൊപ്പം ഏതറ്റംവരെയും പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.രണ്ട് ചെറുപ്പക്കാരെ ക്രൂരമായി ഗൂഢാലോചന നടത്തി കൊല ചെയ്ത് പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തി തെളിവുകള്‍ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ഈ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന് ഓര്‍ത്ത് കേരളം ലജ്ജിക്കണം. 10 പ്രതികളെ കുറ്റക്കാരല്ലെന്ന് വിധിച്ചിട്ടുണ്ട്. കുടുംബവുമായി ആലോചിച്ച് അതിനെതിരായി അപ്പീല്‍ പോകും. കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമായി വിധിയെ കാണുന്നു. ധാര്‍മികതയുടെ വിജയം കൂടിയാണിത് – വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന് സിഇഒ ടിം കുക്കിനോട് നിര്‍ദേശിച്ച്‌ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യയുടെ കാര്യം അവര്‍തന്നെ നോക്കിക്കോളുമെന്നും ട്രംപ് പറഞ്ഞു. ദോഹയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്ബോഴായിരുന്നു ട്രംപിന്റെ പ്രതികരണം.എനിക്ക് ആപ്പിളിന്റെ ടിം കുക്കുമായി ചെറിയ പ്രശ്‌നമുണ്ട്. ഞാന്‍...

വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

റാന്നി പഴവങ്ങാടി മുക്കാലുമൺ ചക്ക തറയിൽ വീട്ടിൽ സക്കറിയ മാത്യു (ബാബു-75), ഭാര്യ അന്നമ്മ സക്കറിയ (കുഞ്ഞു മോൾ-70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്....

തന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമായതാണെന്നും അത് അംഗീകരിക്കാനോ നിരസിക്കാനോ ഏവർക്കും സമ്പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ശശി തരൂർ എം പി

താൻ കോണ്‍ഗ്രസ് പാർട്ടിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഔദ്യോഗിക വക്താവല്ലെന്നുമാണ് തരൂർ വിശദീകരിച്ചത്. “സമയവും സാഹചര്യവും പരിഗണിച്ചാണ് ഞാൻ പ്രതികരിച്ചത്. ഒരു ഇന്ത്യക്കാരനായിട്ടാണ് ഞാൻ സംസാരിച്ചത്,...

അഭിഭാഷകൻ ബെയ്‌ലിൻ ദാസ് പിടിയിൽ

തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് പിടിയിൽ. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ...