കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി. ഒറ്റക്കൊമ്പൻ ആരംഭിച്ചു

ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് – കടുവാക്കുന്നേൽ കുറുവച്ചൻ’മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തൻ്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ.കുറുവച്ചൻ്റെ കഥ കൗതുകവും, ആശ്ചര്യവുമൊക്കെ നൽകിക്കൊണ്ട് പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ.സുരേഷ് ഗോപിയാണ് ചോരത്തിളപ്പുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു

. ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽപ്രശസ്ത നിർമ്മാതാവ് ശ്രീ ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ്തുടക്കമിട്ടത് . തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിൻ്റെ അറിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.പ്രമുഖ നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത്, ഡോ. കെ. അമ്പാടി ഐ. ഏ എസ്. ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻമുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെ യാണ് ചിത്രീകരണമാരംഭിച്ചത്.

മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്.കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ.ചോരത്തിളപ്പി നോളൊപ്പം തന്നെ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിനനു യോജ്യമായ രീതിയിലാണ് കറുവച്ചൻ്റ ജീവിത യാത്ര. ഈ യാത്രക്കിടയിൽ സംഘർഷങ്ങളും .’പ്രതിസന്ധികളും ഏറെ. അതിനെയെല്ലാം ചോരത്തിളപ്പിൻ്റെ പിൻബലത്തിലൂടെ നേരിടുമ്പോൾ ത്തന്നെ, ബന്ധങ്ങൾക്കും, കുട്ടംബത്തിനുമൊക്കെ പ്രാധാന്യം കുവാകൽപ്പിക്കുന്ന, കുടുംബ നാഥൻ കൂടിയാകുകയാണ്. കടുവാക്കുന്നേൽ കുവ വച്ചൻ.ക്ലീൻ ഫാമിലി ഇമോഷൻ ത്രില്ലെർ ഡ്രാമയെന്ന് ഈ ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.സുരേഷ് ഗോപി എന്ന നടനീലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എൻ്റർടൈനറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം.വലിയ മുതൽമുടക്കിൽവിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെ , വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും നിരവധി പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ഷിബിൻ ഫ്രാൻസിസ്സിൻ്റേതാണു രചന.ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മസംഗീതം – ഹർഷവർദ്ധൻരമേശ്വർ. ഛായാഗ്രഹണം – ഷാജികുമാർ.എഡിറ്റിംഗ്- വിവേക് ഹർഷൻ. കലാസംവിധാനം – ഗോകുൽ ദാസ്.മേക്കപ്പ റോണക്സ് സേവ്യർ.കോസ്റ്റ്യും – ഡിസൈൻ – അനീഷ് തൊടുപുഴ..കിയേറ്റീവ് ഡയറക്ടർ – സുധീർ മാഡിസൺകാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാലചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ ‘പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻകാസർകോഡ്.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ., ബാബുരാജ് മനിശ്ശേരിപ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ.കോ പ്രൊഡ്യൂസേർസ് -ബൈജു ഗോപാലൻ, വി.സി. പ്രവീൺ.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്. പി ആർ ഒ വാഴൂർ ജോസ്.ഫോട്ടോ – റോഷൻ.:

Leave a Reply

spot_img

Related articles

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന; ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് പരിശുദ്ധ...

വൈലോപ്പിള്ളിയുടെ കവിത ‘കൃഷ്ണാഷ്ടമി’ വെള്ളിത്തിരയിലേക്ക്

1958ൽ പുറത്തിറങ്ങിയ വൈലോപ്പിള്ളിയുടെ സമാഹാരമായ “കടൽക്കാക്കകളി”ലെ ശ്രദ്ധേയമയായ കവിത ‘കൃഷ്ണാഷ്ടമി’ ‘സിനിമയാകുന്നു. ”ആലോകം: Range of Vision”, “മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…” (Dust Art...

ക്രിസ്ത്യൻ സ്കൂളിന് നേരെയുണ്ടായ പാക് ഷെല്ല് ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിച്ചു; 7 പുരോഹതിർക്കും പരുക്കേറ്റു

പൂഞ്ചിൽ‌ പാക് ‍ഷെല്ല് ആക്രമണത്തിൽ കോൺവെന്റ് സ്കൂൾ തകർന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. മെയ് 7ന് പാകിസ്താൻ നടത്തിയ ഷെല്ല് ആക്രമണത്തിലാണ് സ്കൂൾ...

‘പാകിസ്താന്‍ ലക്ഷ്യമിട്ടത് 36 സുപ്രധാന കേന്ദ്രങ്ങള്‍; പ്രയോഗിച്ചത് 300 – 400 ഡ്രോണുകള്‍; തിരിച്ചടിച്ച് ഇന്ത്യ’; വിശദീകരിച്ച് വാര്‍ത്താസമ്മേളനം

രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്ന്...