ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിൽ പ്രതിഷേധം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തൊടുപുഴ താലൂക്ക് ആശുപത്രിക്ക് മുൻപിൽ യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സംഭവത്തിൽ വനംമന്ത്രി എ.കെ ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് തേടി.തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം പതിവെന്ന് പഞ്ചായത്തംഗം ഉല്ലാസ് ട്വന്റിഫോറിനോട് പറഞ്ഞു. വനനിയമത്തിൽ ഭേദഗതി വേണമെന്ന് ജോസ് കെ മാണി എംപി ട്വന്റിഫോറിനോട് പറഞ്ഞു..കാട്ടാനശല്യം തടയാൻ അടിയന്തര നടപടി സ്വീകരണിക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു.