മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ വലിയ നടപ്പന്തല്‍ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു.ഇന്ന് മുതല്‍ വെർച്ചല്‍ ക്യൂ വഴി 70000 പേർക്കും സ്പോർട്ട് ബുക്കിംഗ് മുഖേനെ 10000 പേർക്കും ദർശന സൗകര്യം ലഭിക്കും. 14 ന് നടക്കുന്ന മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രണത്തിൻ്റെ ഭാഗമായി 13, 14 തിയതികളില്‍ തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും.