‘ഈ വർഷം മുഴുവൻ നിർഭാഗ്യകരമായിരുന്നു’; മണിപ്പൂർ ജനതയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ബിരേൻ സിംഗ്

കഴിഞ്ഞ വർഷം മെയ് 3ന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ മാസങ്ങൾക്ക് ഇപ്പുറം ഖേദം അറിയിക്കുകയാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്. 2024 ൽ നിരവധി പേർക്ക് അവരുടെ ഉറ്റവരെയും ഉടയവരെയും കലാപത്തിൽ നഷ്ടമായി. മണിപ്പൂർ ജനതയോട് താൻ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം.ഇതുവരെ സംഭവിച്ചതെല്ലാം മറന്ന് 2025 ൽസമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ഒരുമിച്ച് പ്രയത്നിക്കണം എന്നും ബിരേൻസിംഗ് അഭ്യർത്ഥിച്ചു.കലാപത്തിൽ ഇതുവരെ 200 ഓളം പേരാണ് കൊല്ലപ്പെട്ടത്. 12000 അധികം കേസുകൾ രജിസ്റ്റർ ചെയ്തു.625 പ്രതികളെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കാര്യമായ പുരോഗതി ഉണ്ടെന്നും ബിരേൻ സിംഗ് വ്യക്തമാക്കി. ബിരേൻ സിംഗിന്റെ ക്ഷമാപണത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തി.കലാപം ആരംഭിച്ചത് മുതൽ മണിപ്പൂർ സന്ദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി ഒഴിവാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.മെയ്തെയ് വിഭാഗത്തിന് എസ്ടി പദവി നൽകുന്നത് പരിഗണിക്കാൻ മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചതിനെ തുടർന്നാണ് മെയ്തെയ്കളും കുക്കികളും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്

Leave a Reply

spot_img

Related articles

‘പാകിസ്ഥാനല്ല ബലൂചിസ്ഥാന്‍’; സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി ബലൂച് നേതാവ്

സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ 'പാകിസ്ഥാനല്ല ബലൂചിസ്ഥാന്‍' എന്ന് ബലൂച് നേതാവ് മിർ യാർ ബലൂച്. ബലൂചിസ്ഥാനിലെ ജനങ്ങൾ അവരുടെ ദേശീയ വിധി തീരുമാനിച്ചെന്നും...

പൊതുമരാമത്ത് വകുപ്പിൽ ക്രമക്കേട്: കൊയിലാണ്ടിയിലെ ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; പണം തട്ടിയെന്ന് കേസ്

കൊയിലാണ്ടിയിലെ പിഡബ്ല്യുഡി കെട്ടിട നിർമ്മാണ ഓഫീസിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കരാറുകാർക്ക് നൽകേണ്ട പണം തട്ടിയെടുത്തെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് വനിതാ ജീവനക്കാരെ സസ്പെൻഡ്...

അമ്മയുടെ ക്രൂരത! 10 വയസുകാരനെ പാത്രം ചൂടാക്കി പൊള്ളിച്ചു; ദിവസങ്ങൾക്ക് ശേഷം കാണാതായി; കേസെടുത്ത് പൊലീസ്

ഫോൺ വിളിക്കിടെ ശല്യം ചെയ്തതിന് അമ്മ മകന്റെ ദേഹം പൊള്ളിച്ചു. അമ്മയുടെ വീഡിയോ കോൾ ചോദ്യം ചെയ്ത പത്ത് വയസുകാരനെ ചായപ്പാത്രം ചൂടാക്കി വയറ്റിൽ...

ലൈവ് സ്ട്രീമിങ്ങിനിടെ ഇൻഫ്ലുവൻസറെ വെടിവെച്ച് കൊലപ്പെടുത്തി, കൊലയാളി എത്തിയത് സമ്മാനം നൽകാനെന്ന വ്യാജേന

മെക്സിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ടിക് ടോക്കിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചു. 23കാരിയായ വലേറിയ മാർക്വേസാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ ജാലിസ്കോയിലെ ബ്യൂട്ടി...