ഗുരുപ്രിയ- ജി കെ പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

മൂന്നാമത് ഗുരുപ്രിയ- ജി കെ പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദയും മുന്‍ എം എല്‍ എ വര്‍ക്കല കഹാറും ചേര്‍ന്ന് പുരസ്‌ക്കാര ജേതാക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് സ്വാമി വീരേശ്വരാനന്ദ മൊമന്റോ നല്‍കി. മികച്ച ചിത്രം- വര്‍ഷങ്ങള്‍ക്കു ശേഷം (നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം), മികച്ച രണ്ടാമത്തെ ചിത്രം- മലൈക്കോട്ടെ വാലിബന്‍ (നിര്‍മാതാവ് ഷിബു ബേബി ജോണ്‍), മികച്ച നടന്‍- സൈജു കുറുപ്പ് (ചിത്രം- ഭരതനാട്യം), മികച്ച നടി- ചിന്നു ചാന്ദ്‌നി (ചിത്രം- വിശേഷം), മികച്ച സംവിധായകന്‍- ജിതിന്‍ ലാല്‍ (ചിത്രം- അജയന്റെ രണ്ടാം മോഷണം).മികച്ച സിനിമാ ലേഖനത്തിനുള്ള അവാര്‍ഡ് ഷാജി പട്ടിക്കരയും മികച്ച സിനിമാ റിപ്പോര്‍ട്ടര്‍ നാന സിനിമാ വാരികയുടെ ജി കൃഷ്ണന്‍ മാലവും എഡിറ്റര്‍- അയ്യൂബ് ഖാന്‍, മേക്കപ്പ്മാന്‍- റഹീം കൊടുങ്ങല്ലൂര്‍, കോസ്റ്റിയൂ ഡിസൈനര്‍- രാധാകൃഷ്ണന്‍ മങ്ങാട് തുടങ്ങിയവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. സംവിധായകന്‍ ബാലു കിരിയത്തായിരുന്നു ജൂറി ചെയര്‍മാന്‍. ഗിരിജ സേതുനാഥ്, അനില്‍ കുമാര്‍ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...