നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സംസ്ഥാനത്തെത്തും

കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. നാളെയാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.വ്യാഴാഴ്ച രാവിലെ 10.30 ന് രാജ്ഭവൻ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറിന് മുമ്ബാകെയാണ് രാജേന്ദ്ര ആർലേക്കർ സത്യപ്രതിജ്ഞ നടത്തുക. ബിഹാറില്‍ നിന്നാണ് രാജേന്ദ്ര ആർലേക്കറെ കേരള ഗവർണറായി മാറ്റി നിയമിച്ചത്.

ആർഎസ്‌എസിലൂടെ വളർന്നു വന്ന നേതാവാണ് ഗോവ സ്വദേശിയായ 70 കാരൻ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. ദീർഘകാലം ആർഎസ്‌എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് ആർലേകർ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കർ, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. ആർലേകർ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.

Leave a Reply

spot_img

Related articles

സഹകരണ സ്ഥാപനങ്ങൾ സാധാരണക്കാരുടെ അഭയ കേന്ദ്രം: മന്ത്രി എം ലിജു

സാധാരണക്കാരുടെ അഭയ കേന്ദ്രങ്ങളാണ് സഹകരണ സ്ഥാപനങ്ങളെന്നും അവയുടെ കാലോചിതമായ പരിഷ്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. കായംകുളം എസ് എൻ...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും

ഒന്നാം വിള വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2026 ആഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും.2026 ഡിസംബർ...

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 18 മുതല്‍ മണ്ണാര്‍ക്കാട്ട്; പഠനം പോലെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പഠന വിഷയങ്ങൾ പോലെ പ്രാധാന്യം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും....

വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി

വീട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക്...