ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു; ജീവിതസഖിയാകുന്നത് പ്രധാനമന്ത്രി പ്രശംസിച്ച കര്‍ണാട്ടിക് സംഗീതജ്ഞ

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. ചെന്നൈയിൽ നിന്നുള്ള പ്രശസ്ത ക്ലാസിക്കൽ ഗായിക ശിവശ്രീ സ്കന്ദപ്രസാദാണ് വധു. എന്നാല്‍ വിവാഹത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. മാർച്ചിൽ ബെംഗളൂരുവിൽ വെച്ച് ഇരുവരും വിവാഹിതരാകുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നുണ്ട്.ആരാണ് ശിവശ്രീ സ്കന്ദപ്രസാദ്?പ്രശസ്തയായ യുവ കർണാടിക് സംഗീതജ്ഞയാണ് ശിവശ്രീ. ശാസ്ത്ര സർവകലാശാലയിൽ നിന്ന് ബയോ എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ്. ചെന്നൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭരതനാട്യത്തിൽ എംഎ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ, മദ്രാസ് സംസ്‌കൃത കോളജിൽ നിന്ന് സംസ്‌കൃതത്തിൽ എംഎ ബിരുദവും നേടി.കർണാടിക് സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശിവശ്രീ ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ: ഭാഗം 1 എന്ന ചിത്രത്തിലെ ഹെൽഹേ നീനു എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ശിവശ്രീ സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക് കടന്നത്.2014 ൽ ശിവശ്രീ പാടി റെക്കോർഡ് ചെയ്ത ഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ലഭിച്ചിരുന്നു. അവർ കന്നഡ ഭക്തിഗാനമായ ‘പൂജിസലന്ദേ ഹൂഗല തണ്ടേ’ ആലപിക്കുകയും അത് തന്റെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്യുകയുമായിരുന്നു. ഇതാണ് മോദിയുടെ പ്രശംസ നേടിയത്.“ശിവശ്രീ സ്കന്ദപ്രസാദിന്റെ കന്നഡയിലെ ഈ അവതരണം പ്രഭു ശ്രീരാമനോടുള്ള ഭക്തിയുടെ ആത്മാവിനെ മനോഹരമായി ഉയർത്തിക്കാട്ടുന്നു. അത്തരം ശ്രമങ്ങൾ നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ വളരെയധികം സഹായിക്കുന്നു,” -വീഡിയോയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു

Leave a Reply

spot_img

Related articles

‘മുനമ്പത്തെ ജനങ്ങളെ വഴിയിൽ തള്ളണമെന്നല്ല, സർക്കാർ സംരക്ഷിക്കും’: വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് ബില്ല് പറഞ്ഞു ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ഹൈക്കോടതിയുടെ പരിധിയിലുള്ള കേസിൽ മുസ്‌ലിം...

വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടും; കൂടുതൽ പ്രതിപക്ഷ പാർട്ടികൾ സുപ്രിം കോടതിയിലേക്ക്

പാർലമെന്റിൽ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടാൻ ഒരുങ്ങി പ്രതിപക്ഷം. കോൺഗ്രസും എ.ഐ.എം.ഐ.എമ്മും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കൂടുതൽ പ്രതിപക്ഷ പാർട്ടികളും...

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്....

”മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനെന്ന നിലയില്‍ എന്റെ അവസാനമാസങ്ങളാണ്”; ക്ലബ് വിടാനൊരുങ്ങി കെവിന്‍ ഡി ബ്രൂയ്ന്‍, പുതിയ തട്ടകത്തെ ചൊല്ലി ആകാംഷ

ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി വിടുമെന്ന് കെവിന്‍ ഡി ബ്രൂയ്ന്‍. ഇതോടെ ക്ലബ്ബുമായുള്ള തന്റെ പത്ത് വര്‍ഷത്തെ സേവനത്തിന് വിരാമമായി. മാഞ്ചസ്റ്റര്‍ സിറ്റിയിലെ...