വിനോദസഞ്ചാര മേഖലയായ പീരുമേട് പരുന്തുംപാറയിൽ കാറിന് മുന്നിൽ കടുവ. ബുധനാഴ്ച പുലർച്ചയാണ് വിനോദസഞ്ചാരികൾ സഞ്ചരിച്ചകാറിന് മുന്നിലൂടെ കടുവ റോഡിന് കുറകെ കടന്നത്.ഇവർ ഇത് ചിത്രീകരിച്ച സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. പ്രദേശത്ത് കുറച്ചു ദിവസങ്ങളായി കടുവയുടെ സാന്നിധ്യം ഉണ്ടെന്നും നാട്ടുകാർ പറയുന്നു.