ശോഭ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.നിലവില്‍ ബി.ജെ.പി ദേശീയ നിർവാഹക അംഗമാണ് ശോഭ സുരേന്ദ്രൻ. സന്ദർശനത്തിന്റെ കാര്യം അവർ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.കേരളത്തിലെ ബി.ജെ.പിയെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ആത്മവിശ്വാസം നല്‍കുന്ന കൂടിക്കാഴ്ചയെന്നാണ് അമിത് ഷാക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചത്. സർദാർ വല്ലഭായ് പട്ടേലിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി എന്നാണ് അമിത് ഷായെ ശോഭ സുരേന്ദ്രൻ വിശേഷിപ്പിച്ചത്.