സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനു പാമ്പാടിയിൽ തുടക്കം. മൂന്നുദിനം നീളുന്ന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സ്മൃതികുടീരങ്ങളിൽ നിന്നു നൂറുകണക്കിനു പ്രവർത്തകരുടെ നേതൃത്വത്തിൽ എത്തിയ കൊടി, കൊടിമരം, ബാനർ ജാഥകൾ പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിൽ സംഗമിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.എം. രാധാകൃഷ്ണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എ.വി.റസലിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ആദ്യകാല പാർട്ടി നേതാക്കളെ ആദരിച്ചു.സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ റെജി സഖറിയ, ലാലിച്ചൻ ജോർജ്, ടി.ആർ. രഘുനാഥൻ, കൃഷ്ണകുമാരി രാജശേഖരൻ, സി.ജെ. ജോസഫ്, പി.കെ. ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
ഇന്നു 10ന് പാമ്പാടി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്നസാംസ്കാരിക സമ്മേളനം റജി സഖറിയയുടെ അധ്യക്ഷതയിൽ സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. അഞ്ചാം തീയതി വൈകിട്ട് മൂന്നിനു റെഡ് വൊളൻ്റിയർ മാർച്ചും പ്രകടനവും നടക്കും. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെ ജില്ലാ സമ്മേളനം സമാപിക്കും.