കലോത്സവ കപ്പ് കൊല്ലത്ത്; ആവേശോജ്വല വരവേല്പ്

63 മത് സംസ്ഥാന സ്കൂൾ കലോത്സവമാമാങ്കത്തിന്ഇ നി ഒരു ദിവസം മാത്രം ബാക്കിയുളഇപ്പോൾ
കലോത്സവ സ്വർണ്ണകപ്പിൻ്റെ യാത്രയ്ക്ക് കൊല്ലത്ത് ആവേശോജ്വലമായ വരവേല്പ് നല്കി.
രാവിലെ 8ന് കൊല്ലം ജില്ലാ അതിർത്തിയായ ചടയമംഗലത്തെത്തിയ കപ്പിൽ മന്ത്രി ജെ.ചിഞ്ചുറാണി പുഷ്പഹാരമണിയിച്ചു.ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും എൻ.സി സി, എസ്.പി സി സേനാംഗങ്ങളും അണിനിരന്ന ഘോഷയാത്രയും പരേഡുകളും ബാൻ്റ് മേളങ്ങളും മറ്റ് വാദ്യഘോഷങ്ങളും കലാരൂപങ്ങളും
സ്വീകരണ വേളയിലെത്തി.

പൊതു വിദ്യാഭ്യാസ അസിസ്റ്റൻറ് ഡയറക്ടർ ഗിരീഷ് ചോലയിൽ സ്വർണ്ണ കപ്പ് മന്ത്രിക്ക് കൈമാറി
ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് ലതിക വിദ്യാധരൻ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് സാം കെ. ദാനിയേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനിസുനിൽ ബ്ലോക്ക് പഞ്ചായത്തംഗം ഹരി വി നായർ
കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ എലാൽപുനലൂർ വിദ്യാഭ്യാസ ഓഫീസർ
ശ്രീജ ഗോപിനാഥ് ചടയമംഗലം വിദ്യാഭ്യാസ ഓഫീസർ ജ്യോതി പ്രോഗ്രാം കോഡിനേറ്റർ മനോജ് എസ് മംഗലത്ത്എന്നിവർ കപ്പിന്ന് വരവേല്പ് നൽകി.

കാസർഗോഡ് നിന്ന് പുറപ്പെട്ട സ്വർണക്കപ്പ്തി രുവനന്തപുരം ജില്ലാ അതിർത്തിയായ കിളിമാന്നൂർ തട്ടത്തു മൂലയിൽ വെച്ച് മന്ത്രി വി.ശിവൻകുട്ടി സ്വീകരിച്ച് വരവേല്പ് നല്കും. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിട്ട് നേടുന്ന റവന്യൂ ജില്ലയ്ക്ക് സ്വർണ്ണക്കപ്പ് നൽകുന്ന പതിവ് 1986 മുതൽ തുടങ്ങിയതാണ്. മഹാകവി വൈലോപ്പിള്ളിയുടെ നിർദേശത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ് 117.5 പവനുള്ള സ്വർണ്ണ കപ്പ് പണി തീർത്തത്. 249 ഇനങ്ങളിൽ 15000 ഓളം കലാപ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത് വേദികളുടെയും കലവറകളുടെയും അവസാനഘട്ട മിനുക്ക് പണികളാണ് ഇനി ബാക്കിയുള്ളത്.

Leave a Reply

spot_img

Related articles

അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

അളവിൽ കവിഞ്ഞ മദ്യം കൈവശം വച്ചെന്ന കേസ്: ആന്റോ അഗസ്റ്റിനെ വിശദമായി ചോദ്യം ചെയ്യാൻ എക്സൈസ്; 24മണിക്കൂർ കസ്റ്റഡിയിൽ വിട്ട് കോടതി. നാളെ ഉച്ചയ്ക്ക്...

രമേശ് ചെന്നിത്തല ജി. സുകുമാരൻ നായരെ സന്ദർശിച്ചു

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്ത്രിയെത്തിയത്.ജനറൽ സെക്രട്ടറി കഴിഞ്ഞ...

മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു

തിരുവല്ല : മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം.രൂപത അധ്യക്ഷ...

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് സേവന...