‘മുഖ്യമന്ത്രിയുടെ സനാതനധർമ പരാമർശം നിരാശയിൽ നിന്ന്, ബിജെപി മാത്രമാണ് നീതിക്ക് വേണ്ടി പോരാടുന്നത്, 2026ൽ അക്കാര്യം മനസ്സിലാകും’: രാജീവ്‌ ചന്ദ്രശേഖർ

നിതേഷ് റാണയുടെ മിനി പാകിസ്താൻ പരാമർശത്തോട് പൂർണമായും വിയോജിക്കുന്നുവെന്ന് മുൻകേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ. നാട്ടിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സംഭവത്തെ താൻ അപലപിക്കുന്നു. കേരളത്തിലെ നേതാക്കൾ നിതേഷ് റാണയെ പിന്തുണയ്ക്കുന്നതിലും തനിക്ക് വിയോജിപ്പാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.നേതാക്കൾക്ക് അവരുടെതായ അഭിപ്രായങ്ങൾ ഉണ്ട്. ഹമാസിന് അനുകൂലമായി പരിപാടി നടന്നു. ഇതെല്ലാം മുഖ്യമന്ത്രി ശ്രദ്ധിക്കണം. ഈ നാട്ടിൽ ഇത് നടക്കില്ല എന്ന് പറയണം. അതില്ലെങ്കിൽ ആളുകൾ ഇങ്ങനെ ചിന്തിക്കുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.അണ്ണാ സർവകലാശാലയിലെ ബലാത്സംഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിന് ശേഷം. പ്രതിക്ക് ഡിഎംകെ ബന്ധമുള്ളതായി വ്യക്തമായി. ബിജെപി മാത്രമാണ് നീതിക്ക് വേണ്ടി പോരാടുന്നത്. ഡിഎംകെയും ഇൻഡ്യ സംഖ്യവും പ്രതികളെ സംരക്ഷിക്കുന്നു.കോൺഗ്രസ്‌ വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്നു. കർണാടകയിലും,ഹിമാചൽ പ്രദേശിലും ഇതാണ് നടക്കുന്നത്. കർണാടകയിൽ ബസ് ടിക്കറ്റ് നിരക്ക് കോൺഗ്രസ്‌ ഉയർത്തി. ഹിമചാലിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു.കോൺഗ്രസ് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നു വെന്ന് ജനങ്ങൾക്ക് മനസിലായി.മുഖ്യമന്ത്രിയുടെ സനാതന ധർമ്മ പരാമർശം നിരാശയിൽ നിന്ന്. മറ്റൊന്നും പറയാനില്ലാത്തപ്പോൾ ഹിന്ദു കാർഡ് ഇറക്കുന്നു. സർക്കാരിന്റെ പരാജയങ്ങൾ മറയ്ക്കാനുള്ള ശ്രമം നടക്കുന്നു. എല്ലാവരും വിഡ്ഡികളെന്ന് കരുതരുത്. 2026 ൽ അക്കാര്യം മനസ്സിലാകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....