SDPI നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ പഴനിയിൽ അറസ്റ്റിൽ

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് ഇവർ പിടിയിലായത്.പിടികൂടിയത് മണ്ണഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു. ഇവർക്കെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു ഇവരെ രക്ഷിക്കാൻ സഹായിച്ചതിന് കഴിഞ്ഞ ഒരു ആറു വരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികളായ അഞ്ച് പേരും ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. ജാമ‍്യം റദ്ദാക്കിയതിന് പിന്നാലെ ഇവർ ഒളിവിലായിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇവർക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെ.എസ്. ഷാനിനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ഡിസംബർ 21 നായിരുന്നു ഷാൻ കൊല്ലപ്പെട്ടത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ.പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. 2021 ൽ വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ് ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....