ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നു, അഞ്ചാം മത്സരത്തിന് രോഹിത് ടീമില്‍ പോലുമില്ല! അതിനിടെ സംഭവിച്ചതറിയാം

രോഹിത് ശര്‍മയുടെ കരിയറിലെ ഏറ്റവും സര്‍പ്രൈസ് സീരീസായിരുന്നു ഈ ഓസ്‌ട്രേലിയന്‍ പര്യടനം. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന രോഹിത് അഞ്ചാം ടെസ്റ്റിന് ടീമില്‍ പോലുമില്ല. എന്തൊക്കെയാണ് ഈ ദിവസങ്ങളില്‍ സംഭവിച്ചതെന്ന് നോക്കാം. നവംബര്‍ 22ന് പെര്‍ത്തിലായിരുന്നു ഓസീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ മത്സരത്തില്‍ നിന്ന് രോഹിത് വിട്ടുനിന്നു. വളരെ വൈകിയാണ് ആദ്യ ടെസ്റ്റിനില്ലെന്ന തീരുമാനം രോഹിത് ടീമിനെ അറിയിച്ചത്. പെര്‍ത്തില്‍ ബുമ്ര നയിച്ചു. ഇന്ത്യയ്ക്ക് മിന്നും ജയം. ഓപ്പണിങ്ങില്‍ രാഹുല്‍ – ജയ്‌സ്വാള്‍ സഖ്യം ക്ലിക്കായി. പിന്നാലെ രോഹിത് ഓസ്‌ട്രേലിയയില്‍ എത്തി. ക്ലിക്കായ ഓപ്പണിങ് സഖ്യത്തെ തല്‍ക്കാലം പൊളിക്കേണ്ടെന്ന് രോഹിത് തീരുമാനിച്ചു. സെല്‍ഫ്‌ലെസ് രോഹിതിന്റെ തീരുമാനം എല്ലാവരും പ്രതീക്ഷിച്ചത് തന്നെയായിരുന്നു. പക്ഷേ മധ്യനിരയില്‍ രോഹിത് വന്‍ പരാജയമായി. ആറാമനായി ഇറങ്ങിയ രോഹിത്തിനു രണ്ട് ഇന്നിങ്‌സിലുമായി നേടാനായത് 9 റണ്‍സ് മാത്രം. മഴ മുടക്കിയ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ മാത്രമാണ് രോഹിത്തിനു ബാറ്റു ചെയ്യാനായത്. നേടിയത് 10 റണ്‍സ്. ഇതോടെ മെല്‍ബണില്‍ രോഹിത് ഓപ്പണിങ് സ്ഥാനത്തേക്കു തന്നെ തിരിച്ചെത്തി.എന്നിട്ടും കഥ മാറിയില്ല. രണ്ട് ഇന്നിങ്‌സിലുമായി 12 റണ്‍സ്. ആകെ 5 ഇന്നിങ്‌സുകളിലായി വെറും 31 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സമ്പാദ്യം. ബുമ്ര ഓസ്‌ട്രേലിയയില്‍ നാല് ടെസ്റ്റില് നിന്ന് നേടിയത് 30 വിക്കറ്റുകളാണെന്ന് ഓര്‍ക്കണം. വേഗം പുറത്താവുന്നത് മാത്രമല്ല, രോഹിത് പുറത്താവുന്ന രീതിയാണ് ആരാധകരെ സങ്കടപ്പെടുത്തിയത്. മോശം ഷോട്ട് സെലക്ഷന്‍, ആത്മവിശ്വാസ കുറവ്. എന്നിങ്ങനെ പ്രശ്‌നങ്ങള്‍. ഒപ്പം കമ്മിന്‍സിന് മുന്നില്‍ സ്ഥിരം വീഴുന്ന അവസ്ഥയിലുമായി ക്യാപ്റ്റന്‍. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു എതിര്‍ ടീം ക്യാപ്റ്റന്റെ ഏറ്റവും കുറഞ്ഞ ബാറ്റിങ് ശരാശരിയാണ് രോഹിത്തിന്റെ 6.20! ബാറ്ററായി ടീമില്‍ തുടരാനാവില്ലെന്ന് സ്ഥിതിയിലാണ് ക്യാപ്റ്റന്‍സി തീരുമാനങ്ങളും രോഹിതിന് പിഴയ്ക്കുന്നത്. മെല്‍ബണില്‍ നതാന്‍ ലിയോണും സ്‌കോട്ട് ബോളണ്ടും ഓസീസിന്റെ പത്താം വിക്കറ്റില്‍ അപ്രതീക്ഷിത ചെറുത്തുനില്‍പ് നടത്തിയപ്പോള്‍ അവരെ സമ്മര്‍ദത്തിലാക്കുന്ന ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ രോഹിത് ശ്രമിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം. ഇന്ത്യയുടെ അവസാന വിക്കറ്റെടുക്കാന്‍ കമ്മിന്‍സ് നടത്തിയി ഫീല്‍ഡ് സെറ്റ് കണ്ട് പഠിക്കണമെന്ന് വിമര്‍ശനമുണ്ടായി. ഇതിനൊക്കെ ഒടുവിലാണ് ഡ്രസിങ് റൂമിലെ പ്രശ്‌നങ്ങള്‍ പുറത്ത് വന്നത്.ഗംഭീര്‍ സീനിയര്‍ താരങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചെന്നും താരങ്ങള്‍ക്ക് കടുത്ത അതൃപ്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. രോഹിതിനെ അനുകൂലിച്ചും വിമര്‍ശിച്ചും വാര്‍ത്തകളെത്തി. പിന്നാലയാണ് ഇന്നലെ പരിശീലനത്തിന് രോഹിത് സജീവമാകാതെ നിന്നത്. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും താരം കാര്യമായി പരിശീലനം നടത്തിയില്ല. വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് കളിക്കുമോ എന്ന ചോദ്യത്തിന് ഗംഭീറിന്റെ മറുപടിയും വ്യത്യസ്തമായിരുന്നു. പിച്ച് നോക്കി ടോസിന് മുമ്പ് മാത്രമേ ടീമിനെ തെരെഞ്ഞെടുക്കൂ എന്ന്. ക്യാപ്റ്റന്റെ കാര്യമാണ് ഈ പറഞ്ഞതെന്ന് ഓര്‍ക്കണം. ഇതിനെല്ലാം ഓടുവിലാണ് നാടകീയമായി രോഹിത് പിന്മാറ്റം പ്രഖ്യാപിച്ചത്. ടെസ്റ്റിലേക്ക് ഒരു പക്ഷേ രോഹിതിന് ഇനിയൊരു തിരിച്ചുവരവുണ്ടായിരിക്കില്ല. ട്വന്റി 20യില്‍ നിന്ന് വിരമിച്ച ഹിറ്റ്മാന്റെ ടെസ്റ്റ് കരിയറും ഏറെക്കുറെ അവസാനിച്ചെന്ന് പറയാം. രോഹിതിന് മുന്നില്‍ ഇനിയുള്ള ലക്ഷ്യം ഫെബ്രുവരിയില്‍ തുടങ്ങുന്ന ചാംപ്യന്‍സ് ട്രോഫിയാണ്. ഒരു പക്ഷേ ചാംപ്യന്‍സ് ട്രോഫി കിരീടം നേടി വിമര്‍ശകരെ കൊണ്ട് രോഹിത് കയ്യടിപ്പിച്ചേക്കാം. അങ്ങനെ പ്രതീക്ഷിക്കുന്നു ആരാധകര്‍.

Leave a Reply

spot_img

Related articles

ഹോമിയോ ആശുപത്രികളില്‍ നിരവധി ഒഴിവുകള്‍

ഇടുക്കി ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ , ലാബ് അറ്റന്‍ഡര്‍ , അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍...

ഒന്നര വർഷം മുമ്പ് വിവാഹം, നാദാപുരത്ത് ഭർതൃവീട്ടിൽ നിന്നെത്തിയതിന് പിന്നാലെ ജീവനൊടുക്കി 22 കാരി, അന്വേഷണം

കോഴിക്കോട് നാദാപുരത്തിന് സമീപം തൂണേരിയിൽ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഓർക്കാട്ടേശ്ശേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ്...

ഡിറ്റക്ടീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ചിരിയും, കൗതുകവും, ആകാംക്ഷയുമൊക്കെ കോർത്തിണക്കി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ...

കൊല്ലത്ത് വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; ആശുപത്രിയ്ക്കും സ്കാനിങ് സെന്ററിനുമെതിരെ മാതാപിതാക്കൾ

കൊല്ലത്ത് വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആശുപത്രിയ്ക്കും സ്കാനിങ് സെന്ററിനുമെതിരെ രക്ഷിതാക്കൾ. കുഞ്ഞിന് വൈകല്യം ഉണ്ടെന്ന് 4 സ്കാനിoഗിലും അറിഞ്ഞിരുന്നില്ല. കുഞ്ഞിന് വൈകല്യം ഉണ്ടെന്ന്...