വടകരയിൽ യുവാക്കൾ മരിച്ച സംഭവത്തിൽ എൻഐടി സംഘത്തിൻ്റെ നിർണായക കണ്ടെത്തൽ; മരണ കാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചത്

വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ. ജനറേറ്ററിൽ നിന്ന് വിഷ വാതകം കാരവാൻ്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തി. രണ്ട് മണിക്കൂറിനുള്ളിൽ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് വാഹനത്തിൽ പടർന്നെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. പൊലീസിനൊപ്പം ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും എൻഐടിയിലെ വിദഗ്ധ സംഘത്തിൻ്റെ പരിശോധനയി ഭാഗമായിരുന്നു.മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. വടകരയിൽ ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ ഒരു രാത്രിയും ഒരു പകലുമാണ് യുവാക്കൾ മരിച്ചുകിടന്നത്. വിവാഹ സംഘത്തോടൊപ്പം എത്തിയതായിരുന്നു യുവാക്കൾ. വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസി ഓൺ ചെയ്ത് വിശ്രമിച്ചതായിരുന്നു. വാടകയ്ക്ക് എടുത്ത കാരവാൻ തിരിച്ചെത്താതെ വന്നതോടെ വാഹനത്തിൻ്റെ ഉടമകളാണ് ആദ്യം അന്വേഷിച്ച് ഇറങ്ങിയത്. പിന്നാലെ വാഹനം കണ്ടെത്തി. തുറന്ന് നോക്കിയപ്പോഴാണ് അകത്ത് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

spot_img

Related articles

അമിത മദ്യപാനം മൂലം വിശാൽ അസുഖബാധിതനായെന്ന് യുട്യൂബർ, സെഗുവാരക്കെതിരെ കേസ്

നടൻ വിശാലിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബർക്കും 3 യൂട്യൂബ് ചാനലിനും എതിരെ കേസെടുത്തു. യുട്യൂബർ സെഗുവാരയ്ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു പ്രമോഷൻ പരിപാടിക്കിടെ...

സ്വാഭാവിക പൗരത്വത്തിന് ദിവസങ്ങള്‍ മാത്രം; അമേരിക്കയില്‍ സിസേറിയന് തിരക്ക്

യുഎസില്‍ ഇന്ത്യക്കാരായ ഗര്‍ഭിണികളില്‍ സിസേറിയന്‍ ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മണ്ണില്‍ ജനിക്കുന്നവര്‍ക്കെല്ലാം സ്വാഭാവിക പൗരത്വമെന്ന രീതി 30 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ്...

GSLV F-15 ദൗത്യം; നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ഐഎസ്ആർഒയുടെ നൂറാമത് റോക്കറ്റ് വിക്ഷേപണം ഈ മാസം 29ന് നടക്കും. GSLV F-15 ദൗത്യമാണ് രാവിലെ 6.23ന് നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയിസ്...

‘ആരോഗ്യ നില മോശം’; മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കില്ല

മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കില്ല. ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്നാണ്‌ നിലമ്പൂർ നോർത്ത് ഡി എഫ് ഒ...