ഇന്ത്യയിൽ എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും നാഷണല്‍ സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോള്‍. ജലദോഷത്തിനു കാരണമാകുന്ന ശ്വാസകോശ സംബന്ധമായ വൈറസുകളെപ്പോലെയാണ് എച്ച്‌എംപിവിയുമെന്ന് സെന്‍റർ ഡയറക്‌ടർ ഡോ.അതുല്‍ ഗോയല്‍ പറഞ്ഞു.
വൈറസ് കാരണം കുട്ടികള്‍ക്കും പ്രായമായവർക്കും പനി പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം. ചുമയോ ജലദോഷമോ ഉണ്ടെങ്കില്‍ അണുബാധ പടരാതിരിക്കാൻ മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇതു പകരാം. ഈ വൈറസിന്‍റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്നു മുതല്‍ അഞ്ചു ദിവസം വരെയാണ്.
എച്ച്‌എംപിവി രോഗത്തിനെതിരേയുള്ള ശരീരത്തിന്‍റെ പ്രതിരോധശേഷി ദുര്‍ബലമാണെന്നാണു കണ്ടെത്തല്‍. ഇത് ആവര്‍ത്തിച്ചുള്ള അണുബാധകള്‍ തടയുന്നത് ബുദ്ധിമുട്ടാക്കുന്നു. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപനം.