കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട കെ.എസ് ആർ ടി സി ബസ് കുഴിയിലേയ്ക്ക് മറിഞ്ഞ്നാല് പേർ മരിച്ചു. അപകടത്തിൽ പെട്ടത് കെ.എസ്.ആർ ടി സി യുടെ അന്തർ സംസ്ഥാന ബസ്. ബസിലുണ്ടായിരുന്നവരെല്ലാം മാവേലിക്കര സ്വദേശികൾ. മധുര, തഞ്ചാവൂർ തീർത്ഥാടന പാക്കേജിൽപെട്ടവരുമായി പോയി തിരികെ വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്നത് ആകെ 34 ഓളം യാത്രക്കാർ.എല്ലാവരെയും പുറത്തെടുത്തു. ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ അരുൺ ഹരി, രമ മോഹനൻ, സംഗീത് എന്നിവർ നേരത്തെ മരിച്ചിരുന്നു.പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മാവേലിക്കര സ്വദേശി ബിന്ദു നാരായണൻ (59)മരിച്ചത്.