പിവി അൻവര്‍ എംഎല്‍എക്ക് ജാമ്യം

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തില്‍ അറസ്റ്റിലായ പിവി അൻവർ എംഎല്‍എക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ് എടുത്തിരുന്നത്. കേസില്‍ അൻവറാണ് ഒന്നാം പ്രതി.കൃത്യനിർവഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത് ഇന്നലെ അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്നു അൻവറിനെതിരെ എഫ്‌ഐആറില്‍ പരാമർശമുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

കൊടിക്കുന്നിൽ സുരേഷ് എംപി വീണ്ടും ദക്ഷിണ റെയിൽവേ ഉപഭോക്തൃ ഉപദേശക സമിതിയിൽ അംഗം

ദക്ഷിണ റെയിൽവേ ഉപഭോക്തൃ ഉപദേശക സമിതിയിൽ വീണ്ടും അംഗമായി കൊടിക്കുന്നിൽ സുരേഷ് എംപി. പാർലമെന്ററി കാര്യ മന്ത്രിയുടെ നാമനിർദ്ദേശപ്രകാരം അദ്ദേഹത്തെ സമിതിയിലെ അംഗത്വത്തിലേക്ക് തിരഞ്ഞെടുത്തു.പാർലമെന്റിന്റെ...

മലങ്കര ഓർത്തഡോക്സ് സഭ ഭവന നിർമ്മാണ സഹായ വിതരണം 24ന്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 കുടുംബങ്ങൾക്ക് ഓർത്തഡോക്സ് സഭ നൽകുന്ന ഭവന നിർമ്മാണ സ​ഹായ വിതരണം 24ന് കോട്ടയത്ത് നടക്കും. മലങ്കരസഭാ ഭാസുരൻ പരിശുദ്ധ...

ഈഴവർക്ക് കോണ്‍ഗ്രസിലും ബിജെപിയിലും അവഗണന; വെള്ളാപ്പള്ളി നടേശൻ

ഈഴവർക്ക് കോണ്‍ഗ്രസിലും ബിജെപിയിലും അവഗണനയെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തമ്മില്‍ ഭേദം സിപിഎം ആണ്. ഇടതുപക്ഷവും ചില സ്ഥാനമാനങ്ങളില്‍ ഈഴവരെ...

കണ്ണൂരിൽ സിപിഐഎം ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും

സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി...