കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരതിൽ യാത്രക്കാര്‍ ഏറ്റുമുട്ടി

കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരതിൽ വൈകിട്ട് യാത്രക്കാര്‍ ഏറ്റുമുട്ടി. ട്രെയിന്‍ കോട്ടയം റെയിവേ സ്‌റ്റേഷന്‍ കഴിഞ്ഞു കടന്നു പോകുമ്പോഴായിരുന്നു മദര്‍നം എന്നാണു വിവരം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടിയ ഒരാളുടെ മൂക്കു പൊട്ടി രക്തമൊഴുകി. ഇയാള്‍ വീണ്ടും അക്രമാസക്തനാകുന്നതും ചിലര്‍ ഇയാളെ നിയന്ത്രിക്കാന്‍ പാടുപെടുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്കിടയിലായിരുന്നു ഏറ്റുമുട്ടല്‍. കണ്ണൂര്‍ സ്വദേശി സ്ത്രീകളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണു സംഘര്‍ഷമുണ്ടായതെന്നു യാത്രക്കാര്‍ പറയുന്നു. ഏറ്റുമുട്ടിയ യാത്രക്കാരെ ചെങ്ങന്നൂര്‍ പോലീസിനു കൈമാറി. അതേസമയം ഏറ്റുമുട്ടല്‍ ദീര്‍ഘനേരം ഉണ്ടായിട്ടും റെയില്‍വേ പോലീസ് ഇടപെട്ടില്ലെന്ന ആക്ഷേപവും യാത്രക്കാര്‍ ഉന്നയിക്കുന്നു.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...