മുസ്ലീംലീഗിന്റെ പിന്തുണ ഉറപ്പിക്കാന്‍ അന്‍വര്‍ ഇന്ന് പാണക്കാട്ടെത്തും

യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ പി.വി അന്‍വര്‍ എംഎല്‍എ ഇന്ന് പാണക്കാട്ടെത്തും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തും. പി.വി അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കണമെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. കഴിഞ്ഞദിവസം മാധ്യമങ്ങളെ കാണവെ പി.കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് പി.വി അന്‍വര്‍ പാണക്കാട്ടെത്തുക. മുസ്ലീം ലീഗിന് പുറമെ യുഡിഎഫിലെ മറ്റുഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനാണ് അന്‍വറിന്റെ തീരുമാനം. അതിനുള്ള അനുമതി തേടി വരികയാണ്. ഇതിന്റെ ആദ്യപടിയെന്നോണമാണ് അന്‍വര്‍ പാണക്കാട്ടെത്തുന്നത്.

ജയില്‍ മോചനത്തിന് പിന്നാലെ മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും പേരെടുത്ത് പറഞ്ഞ് അന്‍വര്‍ നന്ദി പ്രകടിപ്പിച്ചിരുന്നു.

ലീഗിന്റെ പിന്തുണ ഉറപ്പിക്കുന്നതിലൂടെ അന്‍വറിന്റെ യുഡിഎഫ് പ്രവേശനം എളുപ്പമാവുമെന്നാണ് കരുതേണ്ടത്. അന്‍വറിന്റെ പ്രവേശനത്തില്‍ യുഡിഎഫ് നേതാക്കള്‍ തമ്മില്‍ ആശയവിനിമയം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക തീരുമാനം ആയിട്ടില്ല അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും എന്നാണ് അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

അന്‍വറിന്റെ യുഡിഎഫ് പ്രവേശത്തെ ആര്‍എസ്പി സ്വാഗതം ചെയ്തിട്ടില്ലെങ്കിലും സിഎംപി അനുകൂലനിലപാട് ആണ് സ്വീകരിച്ചത്. ഇതെല്ലാം കണക്കിലെടുത്താവും അന്‍വറിന് യുഡിഎഫ് പ്രവേശനത്തിന് വഴിയൊരുങ്ങുക. മണിയുടെ മരണത്തിലെ പ്രതിഷേധത്തിലൂടെ ജനകീയ പിന്തുണ ഉറപ്പിക്കാന്‍ അന്‍വറിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

spot_img

Related articles

അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ല : പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ

കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ലന്ന് പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ. അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് തന്നെ മൂന്നു...

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...