മഹാരാഷ്ട്രയിലെ ബുൽ ഡാന നിവാസികളുടെ മുടി കൊഴിയുന്നു

മഹാരാഷ്ട്രയിലെ നാഗ്പൂർ മേഖലയായ ബുൽ ഡാന നിവാസികളുടെ മുടി കൊഴിയുന്നു. അധികൃതർ പരിശോധനയ്ക്ക്. ബുല്‍ഡാനയിലെ ഗ്രാമങ്ങളില്‍ ഒരാഴ്ചയ്ക്കിടെ ഒട്ടേറെപ്പേര്‍ കഷണ്ടിയായി. മുടികൊഴിച്ചില്‍ വ്യാപകമാവുകയും ഒട്ടേറെ പേര്‍ ചികിത്സതേടി ആശുപത്രികളില്‍ എത്തുകയും ചെയ്തതോടെ പരിശോധനയുമായി ആരോഗ്യവകുപ്പ് ഗ്രാമങ്ങളിലെത്തി. നാഗ്പുര്‍ ഉള്‍പ്പെടുന്ന വിദര്‍ഭ മേഖലയിലാണ് ബുല്‍ഡാന. ജില്ലയിലെ കല്‍വാഡ്, ബോര്‍ഗാവ്, ഗിങ്ക്‌നെ ഗ്രാമങ്ങളിലാണ് വ്യാപകമായ മുടികൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൈകൊണ്ട് തടവുമ്പോള്‍ പോലും മുടി കൊഴിയുന്നു. സ്ത്രീകള്‍ അടക്കമുള്ള ഒട്ടേറെ പേര്‍ ആശുപത്രികളില്‍ എത്തിയതോടെയാണ് ആരോഗ്യ വകുപ്പു സംഘം സ്ഥലത്തെത്തിയത്. അന്‍പതിലേറെ പേര്‍ ഇതിനകം ആശുപത്രികളിലെത്തി. എണ്ണം കൂടിയേക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാസവളം അമിതമായ അളവില്‍ കലര്‍ന്ന വെള്ളം ഉപയോഗിച്ചതാകാം മുടികൊഴിച്ചിലിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കിണര്‍വെള്ളം, ആളുകളുടെ മുടി, ചര്‍മം എന്നിവയുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

Leave a Reply

spot_img

Related articles

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ; ഇന്നു മുതൽ 500 രൂപ

ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. അനധികൃത യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള...

കാലാവധി നാളെ അവസാനിക്കുന്നു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിക്കത്ത് നൽകും

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവച്ച് സംഘടന ചുമതലയിലേക്ക് മടങ്ങുന്നു.കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്നുള്ള...

നീറ്റ് പരീക്ഷാ ക്രമക്കേട്; കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍' കൈയില്‍...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...