തിരൂരില്‍ നേർച്ചക്കിടെയുണ്ടായ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തിരൂർ ഏഴൂർ സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ആനയ്ക്ക് മദമിളകിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, മുള്ളൻകൊല്ലി ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ പിടികൂടി. ആർ ആർ ടി സംഘമാണ് ആനയെ പിടികൂടിയത്. വലയുപയോഗിച്ചാണ് കുട്ടിയാനയെ പിടികൂടിയത്. കുട്ടിയാനയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളുണ്ട്.