തിരുവനന്തപുരത്ത് വര്‍ക്കലയില്‍ വീട്ടില്‍ പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തി. വര്‍ക്കല പാലച്ചിറ ദളവാപുരത്തിന് സമീപത്ത് ആള്‍താമസം ഇല്ലാത്ത വീട്ടിലാണ് പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തിയത്. ദുര്‍ഗന്ധം പടരുന്നതിനെ തുടര്‍ന്ന് പരിസരവാസികള്‍ അന്വേഷിച്ചപ്പോഴാണ് വീടിന്റെ വരാന്തയില്‍ പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പരിസരവാസികള്‍ വര്‍ക്കല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് വര്‍ക്കല മൈതാനം ഹോമിയോ ആശുപത്രിക്ക് സമീപത്ത് താമസിച്ചുവന്നിരുന്ന വിജയന്‍ 60 ആണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാള്‍ കുടുംബവുമായി അകന്നു കഴിയുകയായിരുന്നു.