മമത ബാനര്‍ജി ഈ മാസം അവസാനം കേരളത്തില്‍ എത്തും

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ഈ മാസം അവസാനം കേരളത്തില്‍ എത്തും. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കോര്‍ഡിനേറ്ററായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മമത കേരളത്തില്‍ എത്തുന്നത്. അന്‍വര്‍ എംഎല്‍എ തൃണമൂലിനൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ എംഎല്‍എ ആയ പി വി അന്‍വര്‍ നിയമ തടസ്സമുള്ളതുകൊണ്ട് TMC അംഗത്വം എടുത്തിട്ടില്ല. നിയമോപദേശം തേടിയ ശേഷമായിരിക്കും അംഗത്വം സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് അന്‍വര്‍ അറിയിച്ചു. യുഡിഎഫിലേക്ക് പോകുമെന്ന തരത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടയാണ് കളം മാറ്റം. ഒന്നരമാസമായി തൃണമൂല്‍ കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചയ്ക്കാന്‍ ഇന്ന് വിജയം കണ്ടത്.

Leave a Reply

spot_img

Related articles

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കും

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഈ മാസം അവസാനം രാജിവയ്ക്കും. ഹേമലത പ്രേം സാഗർ ആണ് അടുത്ത പ്രസിഡണ്ട്....

പി.വി. അൻവർ എവിടെയെങ്കിലും പോകട്ടെ; എം.വി. ഗോവിന്ദൻ

പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ...

അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഇരു കൂട്ടരുടെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന പോയിന്റ് ഒന്നാണ്. സർക്കാരിൻ്റെ ചെയ്തികളെ...

പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

എംഎല്‍എ സ്ഥാനം രാജിവെച്ച്‌ പി വി അന്‍വര്‍.ഇന്ന് രാവിലെ 9.30 ഓടെ നിയസഭാ ചേമ്ബറിലെത്തി സ്പീക്കറെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു.എംഎല്‍എ സ്ഥാനം രാജിവെച്ചതായി...