പി.വി. അന്‍വറിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നു; വി.ഡി. സതീശന്‍

പി.വി. അന്‍വറിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുഡിഎഫിനുള്ള അദ്ദേഹത്തിന്റെ പിന്തുണ നല്ലകാര്യമാണെന്നും അന്‍വറിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം നേരത്തേ പറഞ്ഞതാണെന്നും പറഞ്ഞു.

പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി. സതീശനോട് നേരത്തേ നടത്തിയ അഴിമതിയാരോപണത്തിന് മാപ്പു പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് വി.ഡി. സതീശനും മാപ്പ് സ്വീകരിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെയും ഉപചാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ഈ ഉപചാപകസംഘമായിരുന്നെന്നും എല്ലാം ചെയ്യിച്ചത് സിപിഎം ആണെന്നു തെളിഞ്ഞതായും പറഞ്ഞു. അതേസമയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുമെന്നും പാര്‍ട്ടിയും മുന്നണിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും പറഞ്ഞു. വയനാട്ടില്‍ ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എംഎല്‍എ ഐസി ബാലകൃഷ്ണനും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും എവിടെയാണെന്ന് അറിയില്ലെന്നും പറഞ്ഞു.

Leave a Reply

spot_img

Related articles

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...

ലിസ് മാത്യുവിനെയും എ.കെ.പ്രീതയെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി...

ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ...