മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് പിന്മാറി ജി.സുധാകരൻ; അദ്ദേഹത്തെ ആർക്കും ഒതുക്കാനാവില്ലെന്ന് ചെന്നിത്തല

ആലപ്പുഴയിൽ മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് അവസാന നിമിഷം മുതിർന്ന നേതാവ് ജി.സുധാകരൻ ഒഴിവായി. എത്തുമെന്ന് അറിയിച്ചെങ്കിലും പരിപാടിക്ക് മുൻപ് വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്ന് ജില്ലാ പ്രസിഡന്റ്‌ എഎം നസീർ പറഞ്ഞു. മുസ്ലീം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് എത്താമെന്ന് അറിയിച്ചെങ്കിലും ജി സുധാകരൻ വിട്ടുനിന്നത്.ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള സെമിനാറിലേക്കാണ് ജി സുധാകരനെ ക്ഷണിച്ചിരുന്നത്. ജി സുധാകരൻ എത്തുമെന്ന് ഉറപ്പു നൽകിയതോടെ നോട്ടീസിൽ പേരും ചിത്രവും ഉൾപ്പെടുത്തി എന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എഎം നസീർ പറഞ്ഞു.തിങ്കളാഴ്ച ദിവസം 3.30 നായിരുന്ന പരിപാടി. രമേശ് ചെന്നിത്തല ഉദ്ഘാടനകനും. എന്നാൽ പരിപാടികൾക്ക് കൃത്യസമയം പാലിക്കുന്ന ജി സുധാകരൻ പറഞ്ഞ സമയം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞ് എത്തിയില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ജി സുധാകരൻ പ്രതികരിച്ചില്ലെന്ന് ലീഗ് ജില്ലാ അധ്യക്ഷൻ പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....