പൈക പച്ചാതോട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പൈക കണ്ണാടിയുറുമ്പ് കടവുപുയിൽ രൂപക് വിനോദ് (ഉണ്ണി 22) ആണ് മരിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.