പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പാലായിലെ ഇല്ലിക്കക്കല്ല് കണ്ട് മടങ്ങും വഴി സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപെട്ട് യുവാവ് മരിച്ചു.പെരുമ്പാവൂർ മുടിക്കൽ സ്വദേശി അബ്ദുള്ളയാണ് മരിച്ചത്. 47 വയസായിരുന്നു.ഒപ്പമുണ്ടായിരുന്ന ഭാര്യ ഈരാറ്റുപേട്ട സ്വദേശിനി നൂർജഹാനെ ഗുരുതര പരുക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.