സ്‌കൂൾ കലോത്സവം: മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു

തിരുവനന്തപുരത്ത് നടന്ന 63-ാമത് കേരള സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അവാർഡ് നൽകുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജേതാക്കൾക്ക് ശിൽപ്പവും പാരിതോഷികവും നൽകും. ഓരോ അവാർഡിനും എൻട്രികൾ നൽകണം. റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രാഫ്, റൗണ്ട് അപ് തുടങ്ങിയവയ്ക്കുള്ള എൻട്രികൾക്ക് അതാത് ഇനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പേര് മാത്രം സമർപ്പിച്ചാൽ മതി. സമഗ്ര കവറേജ്, ലേ ഔട്ട്, സപ്ലിമെന്റ് ((പത്യേക പതിപ്പ്) എന്നീ ഇനങ്ങളിലെ എൻട്രികൾക്കൊപ്പം മുഴുവനോ, പ്രത്യേക ഭാഗമോ ഏതാണ് ഉദ്ദേശിക്കുന്നത് അത് അപേക്ഷയോടൊപ്പം ലഭ്യമാക്കണം. (അച്ചടി മാധ്യമം (മലയാളം) – മികച്ച റിപ്പോർട്ടർ, മികച്ച ഫോട്ടോ ഗ്രാഫർ, മികച്ച സമഗ്ര കവറേജ്, മികച്ച കാർട്ടൂൺ, അച്ചടി മാധ്യമം (ഇംഗ്ഗീഷ്) –  മികച്ച റിപ്പോർട്ടർ, മികച്ച ഫോട്ടോ ഗ്രാഫർ, മികച്ച സമഗ്ര കവറേജ്, ദൃശ്യമാധ്യമം – മികച്ച റിപ്പോർട്ടർ, മികച്ച ഫോട്ടോ ഗ്രാഫർ, മികച്ച സമഗ്ര കവറേജ്, ഓൺലൈൻ മീഡിയ – മികച്ച സമഗ്ര കവറേജ്, ശ്രവ്യമാധ്യമം – മികച്ച കവറേജ് എന്നിവയാണ് അവാർഡിന് പരിഗണിക്കുന്ന ഇനങ്ങൾ). പത്രകട്ടിംഗുകളും, ദൃശ്യമാദ്ധ്യമങ്ങളുടെ വീഡിയോ (പെൻ ഡ്രൈവിൽ), ഓൺലൈൻ സ്‌ക്രീൻഷോട്ട് പ്രിന്റുകൾ, ശ്രവ്യമാധ്യമങ്ങളുടെ ശബ്ദലേഖനം (പെൻ ഡ്രൈവിൽ) എന്നിവ സ്ഥാപന മേധാവികളുടെ ആമുഖ കത്തും ആയത് ചാനലിന്റെ സ്ലോട്ടുകളിൽ (സമയക്രമം ലഭ്യമാക്കണം) പ്രദർശിപ്പിച്ചുവെന്ന സാക്ഷ്യപത്രം സഹിതം ജനുവരി 25 ന് മുൻപ് തപാൽ മുഖേനയോ, നേരിട്ടോ മുന്ന് കോപ്പി വീതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. അപേക്ഷയുടെ കവറിനുപുറത്ത് മാധ്യമ അവാർഡ് 2024-25, വിഭാഗം എന്നിവ കൃത്യമായി രേഖപ്പെടുത്തണം.

Leave a Reply

spot_img

Related articles

കളമശ്ശേരി സ്ഫോടനക്കേസ്; പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി.യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോണ്‍ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യൻ നമ്പറില്‍ നിന്നാണ്...

സൈക്കോളജിസ്റ്റ് അഭിമുഖം

സർക്കാർ കോളേജ്, ആറ്റിങ്ങൽ, ശ്രീ നാരായണ കോളേജ് (വർക്കല), ശ്രീ ശങ്കര കോളേജ് (നഗരൂർ), ശ്രീ നാരായണ ട്രയിനിംഗ് കോളേജ് (നെടുങ്കണ്ട), ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് (സായിഗ്രാമം, ഊരുപൊയ്ക), മന്നാനിയ...

തലസ്ഥാനത്ത് എന്റെ കേരളം പ്രദർശന വിപണന മേള മേയ് 17 മുതൽ 23 വരെ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരത്ത് കനകക്കുന്നിൽ മേയ് 17 മുതൽ 23...

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ്...