‘എന്നെ കൊല്ലാൻ സിപിഐഎം കുറേ ബോംബ് എറിഞ്ഞതാണ്, അവസാന ആയുധം എടുക്കാൻ കോൺഗ്രസ് മടിക്കില്ല’; കെ. സുധാകരൻ

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ. “പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരൽ കൊണ്ട് തിന്നും” എന്നാണ് സുധാകരന്റെ പ്രതികരണം. തന്നെ കൊല്ലാൻ സിപിഐഎം പല തവണ ബോംബ് എറിഞ്ഞിട്ടുണ്ടണെന്നും പക്ഷെ താൻ ഇപ്പോഴും ജീവനോടെ ഇരിക്കുകയാണെന്നും കെ സുധാകരൻ പറഞ്ഞു.“ഞങ്ങളോട് കളിച്ചാൽ തിരിച്ചടിക്കും. നിങ്ങളെ കളിപ്പിക്കാനും ഞങ്ങൾക്കാകും. പൊലീസുകാർ അവരുടെ ജോലി ചെയ്യാതിരിക്കുകയാണെങ്കിൽ, അവരെയും കൈകാര്യം ചെയ്യേണ്ടിവരും.യുദ്ധം ചെയ്യാൻ വന്നാൽ കോൺഗ്രസ് അവസാനത്തെ ആയുധം എടുക്കാൻ പോലും മടിക്കില്ല”- കെ സുധാകരൻ വെല്ലുവിളിച്ചു.കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെ പരിഹാസപരമായ “പല്ലുകൊഴിഞ്ഞ സിംഹം” എന്ന പരിഹാസം ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ കനത്ത പ്രതികരണം.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...