നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം

നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി.ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്.പുതിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയ്ക്ക് പുറത്ത് സ്വീകരിച്ചു.സർക്കാർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗം അതേപടി അംഗീകരിച്ച ഗവർണർ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നാണ് വിവരം. ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവർണർ മലയാളത്തിൽ നമസ്കാരം പറഞ്ഞായിരുന്നു നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. എല്ലാവർക്കും ഇൻ്റർനെറ്റ് ലഭ്യമാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. ഡിജിറ്റൽ വിഭജനം കുറച്ചുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കാൻ നടപടിയെടുക്കുമെന്നും ഗവർണർ വ്യക്തമാക്കി. ‘ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. എല്ലാവർക്കും പാർപ്പിടം ഉറപ്പിക്കാൻ പദ്ധതികളുണ്ടാകും.ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തീവ്രശ്രമുണ്ടാകും. വികസനപാതയിലേക്കുള്ള കേരളത്തിന്റെ പ്രവൃത്തികൾ ലോക ശ്രദ്ധ ആകർഷിക്കുന്നതാണ്. നവകേരള നിർമാണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്.വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കും മുൻഗണന നൽകും. കേരളത്തെ ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനം ആക്കുമെന്നും ഗവർണർ പറഞ്ഞു.

Leave a Reply

spot_img

Related articles

കളമശ്ശേരി സ്ഫോടനക്കേസ്; പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി.യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോണ്‍ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യൻ നമ്പറില്‍ നിന്നാണ്...

സൈക്കോളജിസ്റ്റ് അഭിമുഖം

സർക്കാർ കോളേജ്, ആറ്റിങ്ങൽ, ശ്രീ നാരായണ കോളേജ് (വർക്കല), ശ്രീ ശങ്കര കോളേജ് (നഗരൂർ), ശ്രീ നാരായണ ട്രയിനിംഗ് കോളേജ് (നെടുങ്കണ്ട), ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് (സായിഗ്രാമം, ഊരുപൊയ്ക), മന്നാനിയ...

തലസ്ഥാനത്ത് എന്റെ കേരളം പ്രദർശന വിപണന മേള മേയ് 17 മുതൽ 23 വരെ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരത്ത് കനകക്കുന്നിൽ മേയ് 17 മുതൽ 23...

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ്...