ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിൽ

വയനാട് കൽപ്പറ്റ അമരക്കുനിയെ വിറപ്പിച്ച കടുവ പത്ത് ദിവസങ്ങൾക്കൊടുവിൽ കൂട്ടിലായി.വ്യാഴാഴ്ച രാത്രിയോടെയാണ് ദേവർഗദ്ദയിലെ കൂട്ടിൽ കടുവ കുടുങ്ങിയത്. കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലായി അഞ്ച് കൂടുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്നത്. ഇന്നലെ രാത്രിയോടെ ഈ കൂടുകളിലൊന്നിൽ തന്നെ കടുവ കുടുങ്ങുകയായിരുന്നു. വനംവകുപ്പിന്‍റെയും വെറ്ററിനറി സംഘത്തിന്റെയും ആർആർടിയുടെയും സംഘങ്ങൾ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങൾ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ആളുകൾ പരിഭ്രാന്തിയിൽ തുടരുന്നതിനിടെയാണ് കടുവ കെണിയിൽ കുടുങ്ങിയത്.

Leave a Reply

spot_img

Related articles

കളമശ്ശേരി സ്ഫോടനക്കേസ്; പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി.യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോണ്‍ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യൻ നമ്പറില്‍ നിന്നാണ്...

സൈക്കോളജിസ്റ്റ് അഭിമുഖം

സർക്കാർ കോളേജ്, ആറ്റിങ്ങൽ, ശ്രീ നാരായണ കോളേജ് (വർക്കല), ശ്രീ ശങ്കര കോളേജ് (നഗരൂർ), ശ്രീ നാരായണ ട്രയിനിംഗ് കോളേജ് (നെടുങ്കണ്ട), ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് (സായിഗ്രാമം, ഊരുപൊയ്ക), മന്നാനിയ...

തലസ്ഥാനത്ത് എന്റെ കേരളം പ്രദർശന വിപണന മേള മേയ് 17 മുതൽ 23 വരെ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരത്ത് കനകക്കുന്നിൽ മേയ് 17 മുതൽ 23...

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ്...