അപകടത്തിൽ കാർ യാത്രക്കാരായ പ്ലാശനാൽ സ്വദേശികളായ വിൻസൻ്റ് ( 67 ) സെലിൻ (64 ) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 4.30 ഓടെ ഐങ്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം. തൊടുപുഴയിൽ നിന്നും പ്ലാശനാലിന് പോവുകയായിരുന്ന വിൻസൻ്റ് സഞ്ചരിച്ചിരുന്ന വണ്ടിയുടെ പുറകിൽ അതേ ദിശയിൽ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു.