കുടംബശ്രീ ദേശീയ സരസ് മേളക്ക് ഇന്ന് തിരി തെളിയും

പ്രദർശന വിപണന ഭക്ഷ്യ മേളയായ കുടുംബശ്രീ ദേശീയ സരസ് മേളക്ക് ഇന്ന് ചെങ്ങന്നൂർ നഗരസഭ സ്റ്റേഡിയത്തിൽ തിരി തെളിയും. പ്രധാന വേദിയിൽ വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എം. ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും.മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ പങ്കെടുക്കും. ചലച്ചിത്രതാരം മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും​.ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി പ്രഥമ ശ്രേഷ്ഠ ചെങ്ങന്നൂർ പുരസ്കാരം നടൻ മോഹൻലാലിന് സമ്മാനിക്കും.  സ്റ്റീഫൻ ദേവസി ഷോയും  നടക്കും.

തുടർന്നുള്ള ദിവസങ്ങളിൽ ചലച്ചിത്ര താരങ്ങൾ,പിന്നണിഗായകർ തുടങ്ങിയവർ നയിക്കുന്ന വിവിധ കലാപരിപാടികൾ,മെഗാഷോകൾ, സെമിനാറുകൾ, ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ സാംസ്‌കാരിക പരിപാടികൾ, ഫ്ളവർ ഷോ, പെറ്റ്ഷോ, റോബോട്ടിക് ഷോ പുസ്‌തകമേള തുടങ്ങിയവ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ അരങ്ങേറും.

കുടുംബശ്രീ ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് 250 സ്റ്റാളുകള്‍ ഉണ്ടായിരിക്കും. സംഘാടക സമിതിയുടെ നേതൃത്വത്തില്‍  100 സ്റ്റാളുകളും ഉണ്ട് .കൂടാതെ 35 ഭക്ഷണ ശാലകളും സജ്ജമാകും. മേള 31 ന് സമാപിക്കും.

ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്കുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെയുള്ള സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ്‌ മേളക്കാണ് ചെങ്ങന്നൂർ സാക്ഷിയാകുന്നത്.സരസ്‌മേളയില്‍ പ്രവേശനം സൗജന്യമാണ്.

Leave a Reply

spot_img

Related articles

കാനം ഇ. ജെ സാഹിത്യ പുരസ്‌ക്കാരം നാളെ ജോയ്‌സിക്കു സമർപ്പിക്കും

കോട്ടയം : കാലം അടയാളപ്പെടുത്തിയ അനേകം കൃതികളിലൂടെ മലയാളികൾക്കു പ്രിയങ്കരനായിരുന്ന എഴുത്തുകാരന്റെ സ്മരണ നിലനിർത്തുന്നതിനായി കാനം ഇ ജെ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌ക്കാരം...

നെയ്യാറ്റിൻകര സമാധി: മൃതദേഹത്തിൻ്റെ രാസപരിശോധനാ ഫലം വേഗത്തിലാക്കാൻ നടപടി തുടങ്ങി

നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണകാരണം അറിയാൻ രാസ പരിശോധനാഫലം കാത്ത് പൊലീസ്. പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി. ഇതിനായി...

ആദ്യ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് ചരിത്ര നേട്ടം

തിരുവനന്തപുരം: നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജൂലൈ 2022 മുതല്‍ ജൂണ്‍ 2023 വരെ നടത്തിയ...

അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ്

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ് (ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ) തൊഴിൽ അവസരം. അസാപ്...