38-ാമത് ദേശീയ ഗെയിംസ് ഉത്തരാഖണ്ഡിൽ

38-ാമത് ദേശീയ ഗെയിംസ് 2025 ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെ
ഉത്തരാഖണ്ഡിൽ വെച്ച് നടക്കുകയാണ്. കേരളം 29 കായിക ഇനങ്ങളിലായി പങ്കെടുക്കുന്നു. ഇതിന് മുന്നോടിയായി വിവിധ കായിക ഇനങ്ങളിലെ പരിശീലന ക്യാമ്പുകൾ കേരളത്തിലെ വിവിധ സ്റ്റേഡിയങ്ങളിലായി ആരംഭിക്കുകയും അതിന്റെ ഒന്നാം ഘട്ടമായ 15 ദിവസത്തെ പരിശീലനം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

 കേരള കായിക ചരിത്രത്തിലാദ്യമായി ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങൾക്കും പരിശീലകർ ഉൾപ്പെടെയുളള ഒഫിഷ്യൽസിനും വിമാന യാത്ര ഒരുക്കിയിട്ടുണ്ട്.
 കേരളത്തിലെ ഏറ്റവും മികച്ച പരിശീലകരുടെ സേവനം അതത് കായിക അസോസിയേഷനുമായി ചേർന്നുകൊണ്ട് ലഭ്യമാക്കിയിട്ടുണ്ട്.
 38-ാമത് ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ ഏകാപനത്തിനായി ഒരു കോർഡിനേഷൻ ടീമിനെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നിയോഗിക്കുന്നതാണ്
 മത്സരം നടക്കുന്ന പ്രദേശം തണുപ്പ് കൂടുതൽ ഉളള സ്ഥലമായതിനാൽ കായിക താരങ്ങൾക്ക് സ്പോർട്സ് കിറ്റ്, ട്രാക്ക് സ്യൂട്ട് എന്നിവയോടൊപ്പം സ്വറ്റർ നൽകുന്നതാണ്.
 മത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഗുണമേന്മയുളള കായിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
 അംഗീകാരമുളള കായിക ഇനങ്ങളിലെ ടീമുകൾക്ക് നൽകുന്നതുപോലെ തന്നെ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമില്ലാത്തതുമായ കായിക ഇനങ്ങളിലെ ടീമുകളെ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
 വനിതാ ടീമുകളോടൊപ്പം വനിതാ മാനേജർ സേവനം ഉറപ്പാക്കിയിട്ടുണ്ട്..
 ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് 2000/- രൂപ പോക്കറ്റ് മണി അനുവദിക്കുന്നതാണ്.
 ഫിസിയോതെറാപ്പിസ്റ്റ്, മാസ്സിയേഴ്സ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം
ലഭ്യമാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
 പരിശീലന ക്യാമ്പുകളിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നിയോഗിച്ചിട്ടുളള ഒബ്സർവർ കൃതൃമായ പരിശോധന നടത്തിവരുന്നു.
 മെഡൽ കരസ്ഥമാക്കുന്ന കായിക താരങ്ങൾക്ക് ഉചിതമായ പാരിതോഷികം സർക്കാർ അനുമതിയോടു കൂടി നൽകുന്നതാണ്.
 മത്സരത്തിൽ പങ്കെടുക്കുന്ന 5 പേർ ഉൾപ്പെടുന്ന കേരള ടീമിന്റെ ആദ്യ സംഘമായ ട്രയാത്തലോൺ ടീം 23.12.2025 ന് യാത്ര തിരിക്കുന്നതാണ്. എല്ലാ കായിക
ഇനങ്ങൾക്കും മത്സരങ്ങൾക്ക് 2 ദിവസങ്ങൾക്ക് മുൻപ് തന്നെ പരിശീലന വേദിയിൽ എത്തിച്ചേരുന്നതാണ്.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ

യു. ഷറഫലി, എം.ആർ രഞ്ജിത്ത്, വിഷ്ണു രാജ് പി ഐ.എ.എസ്
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ

Leave a Reply

spot_img

Related articles

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ ഐഐഎം ഇൻഡോർ

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ പ്രശസ്ത ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ.ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സിനായി 237.30 എന്ന അവിശ്വസനീയ...

ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും

2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും.കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ്...

ഐപിഎല്ലിൽ അജയ്യരായി ആർസിബി

അഹമ്മദ്ദാബാദിൽ നടന്ന ഐ പി എൽ കലാശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരൂ.ആർ സി ബിയുടെ തുടര്‍ച്ചയായ...

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഐഎസ്എൽ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ

22 വർഷത്തെ കാത്തിരിപ്പിന് വിരാമം.ഐഎസ്എൽ പന്ത്രണ്ടാം സീസൺ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ.ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ്...